ചെക് ഡാമില്‍ മണല്‍ നിറഞ്ഞതിനാല്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ല : കാഞ്ഞിരത്തടി പ്രദേശത്ത് ജലക്ഷാമം രൂക്ഷം.മണല്‍ നീക്കണമെന്ന് ആവശ്യം

പൂടംകല്ല്: കഴിഞ്ഞ മഴക്കാലത്ത് ഒഴുകിയെത്തിയ മണൽ ചെക് ഡാമിൽ നിറഞ്ഞതിനാൽ വെള്ളം കെട്ടി നിൽക്കാതെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി. കാർഷിക വിളകളുടെ ജലസേചനത്തിന് വെള്ളമില്ല. കള്ളാർ പഞ്ചായത്തിലെ കാഞ്ഞിരത്തടി ചെക് ഡാമിലാണ് മണൽ അടിഞ്ഞ് കൂടി വെള്ളം കെട്ടി നിൽക്കാത്ത സ്ഥിതിയുള്ളത്. കാർഷിക ജലസേചനത്തിനും മറ്റു ആവശ്യങ്ങൾക്കുമായാണ് ചെക്ക്ഡാം നിർമിച്ചത്. പക്ഷെ മണൽ നിറഞ്ഞ് നിലവിൽ ഉപയോഗ ശൂന്യമായ നിലയിലാണുള്ളത്.
ഇതിന് മുൻപ് മണൽ നിറഞ്ഞത് പ്രദേശവാസികൾ നീക്കം ചെയ്യാനുള്ള ശ്രമത്തെ പഞ്ചായത്ത് അധികാരികൾ തടഞ്ഞതായി പറയുന്നു. പഞ്ചായത്ത് തന്നെ മണൽ നീക്കി വെളളം കെട്ടി നിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply