കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയായി

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയായി

പൂടംകല്ല് : അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ന്യൂമോണിയയും കോവിഡും ബാധിച്ചു മരണപ്പെടുകയും ചെയ്ത കാലിച്ചാനടുക്കം എരളാലിലെ ആദ്യകാല ബസ് ഡ്രൈവർ പട്ടുവക്കാരൻ രാഘവന്റെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയായി.
കോടോം ബേളൂർ പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ എം.വി.ജഗന്നാഥ്, പി.സജികുമാർ ബാനം, പ്രമോദ് മുണ്ട്യാനം, കൃഷ്ണദാസ് ക്ലിനിപ്പാറ, ബിജീഷ് ബാനം, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, ഡി വൈ എഫ് ഐ മുൻ ജില്ലാ കമ്മിറ്റി അംഗം മധു കോളിയാർ എന്നിവർ നേതൃത്വം നൽകി
എണ്ണപ്പാറ ഫാമിലി ഹെൽത്ത് സെന്റർ ജെഎച്ച് ഐ സൂരജ്, ആശ വർക്കർ തങ്കമണി എന്നിവർ നിർദ്ദേശങ്ങൾ നൽകി.

Leave a Reply