കാസർകോട്: കേരള കോൺഗ്രസ് ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനം നടത്തി.
ആറു പതിറ്റാണ്ടുകൾ നിറഞ്ഞു നിന്ന പൊതുജീവിതത്തിലൂടെ കേരളത്തിലെ കർഷക രാഷ്ട്രീയത്തിലും മുന്നണി രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ആർ.ബാലകൃഷ്ണപിള്ളയെന്നും അദ്ദേഹത്തിൻ്റെ വിയോഗം വേദനാജനകമാണെന്നും റവന്യൂ മന്ത്രി ഇ .ചന്ദ്രശേഖരൻ പറഞ്ഞു. അർ.ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ സർവ്വകക്ഷി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഓൺലൈൻ അനുശോചന യോഗത്തിൽ കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡണ്ട് എ.കുഞ്ഞിരാമൻ നായർ അധ്യക്ഷനായി. എൽ ഡി എഫ് ജില്ലാ കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ ,ഹരീഷ് പി നായർ,അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ ഹമീദ് ഹാജി, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സുരേഷ് പുതിയേടത്ത്, അഡ്വ സി.വി.ദാമോദരൻ, ടി.വി.ബാലകൃഷണൻ,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രതീഷ് പുതിയപുരയിൽ, അബ്രഹാം വർഗ്ഗീസ്, ജെറ്റോ ജോസഫ്, പി.പ.രാജു അരയി, മൊയ്തീൻ കുഞ്ഞി കളനാട്, ജോർജ്കുട്ടി തോമസ്, വി.കെ.രമേശൻ, എ.കെ.ഷാലു എന്നിവർ സംസാരിച്ചു, പി.ടി.നന്ദകുമാർ വെളളരിക്കുണ്ട് സ്വാഗതം പറഞ്ഞു.