കോടോം ബേളൂർ പഞ്ചായത്തിലെ പറക്കളായിയിൽ കാട്ടുപന്നി ശല്യം രൂക്ഷം. കൃഷികൾ നശിപ്പിച്ചു.

പൂടംകല്ല്: കോടോം ബേളൂർ പഞ്ചായത്തിലെ പറക്കളായിയിൽ കാട്ടുപന്നി ശല്യം രൂക്ഷം.
കഴിഞ്ഞ ദിവസം പറക്കളായിയിലെ ഗിരീഷ് കുമാറിന്റെ തോട്ടത്തിലെ വാഴകൾ കാട്ടുപന്നികൾ കുത്തിമറിച്ചിട്ട് നശിപ്പിച്ചു. പച്ചക്കറികൾ, ചേമ്പ്, ചേന എന്നിവയും നശിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. ടാപ്പിങ് നടത്തുന്ന റബർ മരങ്ങളുടെ പട്ട പന്നികൾ തേറ്റ കൊണ്ട് കുത്തി നശിപ്പിക്കുന്നതും പതിവാണ്. പട്ട നശിക്കുന്നതിനാൽ വീണ്ടും ടാപ്പ് ചെയ്യാനാകാതെ മരം നശിക്കുന്നു. കമുകിൻ തൈകളും പന്നികൾ നശിപ്പിക്കുന്നു. വന്യമൃഗങ്ങളിൽ നിന്നുള്ള നാശനഷ്ടത്തിന് വനം വകുപ്പിന് അപേക്ഷ നൽകിയാലും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു

Leave a Reply