നാളത്തെ തലമുറയ്ക്കായി ഇന്നത്തെ കരുതി വെപ്പ്” എന്ന മുദ്രാവാക്യത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന “പെൺമരം” ജനകീയ ക്യാമ്പയിന് മുന്നോടിയായി വിത്തിടൽ നടന്നു.

പൂടംകല്ല് : “നാളത്തെ തലമുറയ്ക്കായി ഇന്നത്തെ കരുതി വെപ്പ്” എന്ന മുദ്രാവാക്യത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന “പെൺ മരം” ജനകീയ ക്യാമ്പയിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ കുടുംബശ്രീ യൂണിറ്റുകൾ മുഖാന്തിരം നടത്തുന്ന വിത്തീടൽ പരിപാടിക്ക് പനത്തടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ചെറു പനത്തടിയിൽ നടന്ന വിത്തിടീൽ ഗ്രാമപഞ്ചായത്ത് അംഗം എൻ.വിൻസെന്റ് ഉദ്ഘാടനം ചെയ്തു. എഡിഎസ് സെക്രട്ടറി ലൈസ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പ്രകാശ് ചന്ദ്രൻ , യശോദ ഭായ്,ലക്ഷ്മി രാഘവൻ മാട്ടക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങളും ബാലസഭ അംഗങ്ങളും ചേർന്നാണ് പരിസ്ഥിതി ദിനത്തിൽ പ്ലാവിൻ തൈകൾ നടുന്നത്. പ്ലാസ്റ്റിക് ഗ്രോബാഗുകൾ ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കളായ ജീൻസ് പാന്റ്, കവുങ്ങിൻപാളകൾ, കരിക്കിൻ തോട് എന്നിവയിലാണ് തൈകൾ മുളപ്പിക്കുന്നത്. മെയ്‌ അഞ്ചിന് നട്ട വിത്തുകൾ ഒരു മാസം പരിപാലിച്ച് ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ നടും.

Leave a Reply