ഭർത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു.
പനത്തടി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അർച്ചനയാണ് ഇന്നലെ മരിച്ചത്.
കോട്ടപ്പാറ സ്വദേശിനിയാണ്
പൂടംകല്ല്: പനത്തടി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അർച്ചന കോവിഡ് ബാധിച്ച് മരിച്ചു. കോട്ടപ്പാറ സ്വദേശിനിയാണ്. അർച്ചനയുടെ ഭർത്താവ് കോട്ടപ്പാറയിലെ ശിവകുമാർ പൊതുവാൾ രണ്ടാഴ്ച മുൻപാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് ഗുരുതര നിലയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അർച്ചനയും വ്യാഴാഴ്ച പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.