രാജപുരം സെന്റ് പയസിലെ കോമേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം രാജപുരം ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ . ചിത്ര.എസ് നിര്‍വഹിച്ചു.

  • രാജപുരം :സെന്റ് പയസിലെ കോമേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം രാജപുരം ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ . ചിത്ര.എസ് നിര്‍വഹിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനുരാജ്.പി.കെ അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ ഡോ.ആശ ചാക്കോ, ഡോ.ജോര്‍ജ് മാമന്‍, ബിജു ജോസഫ്, നിഖില്‍ മോഹന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ആദ്യ ബാച്ചില്‍ 83 ശതമാനം മാര്‍ക്കോടെ കോഴ്‌സ് പൂര്‍ത്തിയാക്കിയ അമൃത.കെ ക്ക് ഡോ.ആര്‍.പി.മേനോന്റെ ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ സ്‌കോളര്‍ ആയ ജിന്റോ ജോര്‍ജ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ്‌നുള്ള എന്റോമെന്റ് ശ്രീമതി. ചിത്ര.എസ് വിതരണം ചെയ്തു. മികച്ച പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ശ്രീ.ജോസഫ് ചാണ്ടി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ആശാ ചാക്കോ വിതരണം ചെയ്തു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജീനാ ജോര്‍ജ്, വിഷ്ണുപ്രിയ, രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ അനുരാജ്,രമ്യശ്രീ, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ എലിസബത്ത്, റോമിന്‍ എന്നിവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.ഈ വര്‍ഷം കായിക മേളയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അമല്‍ ടോമി, സ്‌നേഹ എന്നിവരെ ബി.ബി.എ ഹെഡ് ശ്രീ.ബിജു ജോസഫ് അനുമോദിച്ചു. കേന്ദ്ര സര്‍വകലാശാല നടത്തിയ ഹിന്ദി സാഹിത്യ മത്സരത്തില്‍ വിജയിച്ച പ്രവീണയെ ഡോ.ജോര്‍ജ് മാമന്‍ അനുമോദിച്ചു. അസോസിയേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ച രാജപുരം ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ ശ്രീമതി.ചിത്ര.എസിനുള്ള സ്‌നേഹോപകാര സമര്‍പ്പണം വൈസ് പ്രിന്‍സിപ്പല്‍ നടത്തി.കോമേഴ്‌സ് അസോസിയേഷന്‍ ഹെഡ്‌നിധിന്‍ മാത്യു സ്വാഗതവും അസോസിയേഷന്‍ ഇന്‍-ചാര്‍ജ് പ്രവീണ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മ്യുച്ചല്‍ ഫണ്ട് എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.

Leave a Reply