പതിനൊന്നാമത് രാജപുരം ബൈബിള്‍ കണ്‍വെഷന്‍ ആയിരങ്ങളെ സാക്ഷിയാക്കി വിശ്വാസ ദീപം തെളിയിച്ചു

രാജപുരം: ബൈബിള്‍ കണ്‍വെന്‍ഷന്‍ ആയിരങ്ങളെ സാക്ഷിയാക്കി വിശ്വാസ ദീപം തെളിയിച്ചു. പതിനൊന്നാമത് രാജപുരം ബൈബിള്‍ കണ്‍വെഷന്‍ രാജപുരം ഭക്തിസഹമായ തുടക്കം. ആയിരങ്ങളെ സാക്ഷിയാക്കി അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വെഷനില്‍ കോട്ടയം ഉദ്ഘാടന ദിനത്തില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ പിതാവിന്റെ മുഖ്യകര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ പനത്തടി ഫെറോന വികാരി ഫാ.തോമസ് പൈമ്പിളളി ചുളളിക്കര സെന്റ് മേരീസ് പളളി വികാരി ഫാ.ഫിലിപ്പ് ആനിമൂട്ടില്‍ എന്നീവര്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നിരവധി വൈദികരുടെ സാന്നിദ്ധ്യത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി തിരി തെളിയിച്ച് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സംഘാടക സമിതി ചെയര്‍മാനും രാജപുരം ഫൊറോന വികാരിയുമായി ഫാ. ഷാജി വടക്കേതൊടിയുടെ നേത്യത്വത്തില്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ജനവരി 17 മുതല്‍ 21 വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ നാളെ തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ അടോട്ടുകയ സെന്റ് തോമസ് പളളി വികാരി ഫാ. പ്രജില്‍ പണ്ടാരപ്പറബില്‍ രാജപുരം തിരു കുടുംബ ഫൊറോന പളളി സഹ.വികാരി ഫാ. ജോസഫ് വെളളാപ്പളികുഴിയില്‍ എന്നീവര്‍ സഹ കര്‍മ്മികരായിരിക്കും. തുടര്‍ന്നുളള ദിവസങ്ങളില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് തലശ്ശേരി അതിരൂപതാ മെത്രാ ഷോമിക്ക മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് എന്നീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കണ്‍വെഷന്‍ ഇടുക്കി അണക്കര മരിയന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ റവ.ഫാ. ഡോമനിക് വാളന്‍മനാലിന്റെ നേത്യത്വത്തിലുളള ടീമാണ് നയിക്കുന്നത്.

Leave a Reply