നാളെ മുതൽ സമ്പൂർണ ലോക് ഡൗൺ : മലയോരത്ത് വാഹന പരിശോധന കർശനമാക്കി രാജപുരം പോലീസ്

നാളെ മുതൽ സമ്പൂർണ ലോക് ഡൗൺ :
മലയോരത്ത് വാഹന പരിശോധന കർശനമാക്കി രാജപുരം പോലീസ്

പൂടംകല്ല്: നാളെ മുതൽ സമ്പൂർണ ലോക് ഡൗൺ തുടങ്ങാനിരിക്കെ ഇന്നു മുതൽ തന്നെ മലയോരത്ത് വാഹന പരിശോധന കർശനമാക്കി രാജപുരം പോലീസ്. സത്യവാങ്ങ്മൂലം കയ്യിലില്ലാത്ത യാത്രക്കാരെ തിരിച്ച് വിടുകയാണ് ഇന്നു ചെയ്യുന്നത്. നാളെ മുതൽ കനത്ത പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. നാളെ മുതൽ മലയോരത്തിന്റെ എല്ലാ ഭാഗത്തും രാവിലെ മുതൽ കർശന പരിശോധനയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. അത്യാവശ്യ യാത്രക്കാർ മാത്രം പുറത്തിറങ്ങുക.

Leave a Reply