കോവിഡ് വ്യാപനം കൂടുന്നു : കള്ളാർ പഞ്ചായത്ത് അതിർത്തികൾ ഇന്ന് അർധരാത്രിയോടെ അടച്ചിടും. പഞ്ചായത്തിൽ ചേർന്ന ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനം

കോവിഡ് വ്യാപനം കൂടുന്നു : കള്ളാർ പഞ്ചായത്ത് അതിർത്തികൾ ഇന്ന് അർധരാത്രിയോടെ അടച്ചിടും.
പഞ്ചായത്തിൽ ചേർന്ന ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനം

പൂടംകല്ല്: കള്ളാർ പഞ്ചായത്തിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അതിർത്തികൾ ഇന്ന് അർധരാത്രിയോടെ അടച്ചിടാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഇന്ന്
പഞ്ചായത്തിൽ ചേർന്ന ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. ലോക് ഡൗണിൽ തുറക്കാൻ അനുമതി നൽകിയിട്ടുള്ള കച്ചവട സ്ഥാപനങ്ങൾ രാത്രി 7.30 ന് തന്നെ അടക്കണം. ഇല്ലാത്ത സ്ഥാപനങ്ങൾക്ക് 2 ദിവസം പൂർണമായും അടച്ചിടുന്ന രീതിയിൽ പിഴ നൽകും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് പിഴ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കും. ഇവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വാക്സിനേഷനുള്ള തിരക്ക് ഒഴിവാക്കാൻ ടോക്കൺ നൽകി സമയം രേഖപ്പെടുത്തും. ആന്റിജൻ, ആർടി പി സി ആർ പരിശോധനകൾ മുണ്ടോട്ടെ സെന്റ് പയസ് ടെൻത് കോളജിലെ ലാബിലേക്ക് മാറ്റാൻ കളക്ടറോട് അഭ്യർത്ഥിക്കും. രാജപുരം ടാഗോർ പബ്ലിക് സ്കൂൾ ഡൊമിസിലിയറി സെന്ററായി പ്രവർത്തിക്കും. പഞ്ചായത്തിൽ വാർ റൂം, ഹെൽപ്പ് ഡസ്ക് സജ്ജീകരിക്കും.

Leave a Reply