കോവിഡിനെതിരെയുള്ള പ്രവർത്തന മികവിൽ കള്ളാർ ഗ്രാമപഞ്ചായത്ത്. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡ്രൈവർ വേഷമണിഞ്ഞു.

കോവിഡിനെതിരെയുള്ള പ്രവർത്തന മികവിൽ കള്ളാർ ഗ്രാമപഞ്ചായത്ത്.
കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡ്രൈവർ വേഷമണിഞ്ഞു.

പൂടംകല്ല്: കോവിഡിനെതിരെ, പ്രവർത്തന മികവിൽ കള്ളാർ ഗ്രാമപഞ്ചായത്ത് . കോവിഡ് മഹാമാരിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ മാതൃക പരമായ പ്രവർത്തനങ്ങളാണ് കള്ളാർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി നടത്തുന്നത്. പ്രസിഡന്റ് ടി.കെ.നാരായണന്റെ നേതൃത്വത്തിൽ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സന്തോഷ്‌ വി ചാക്കോ , പഞ്ചായത്തംഗങ്ങൾ എന്നിവരുടെ പ്രവർത്തനം പ്രവർത്തനം മാതൃകാപരമാണ്. പോസിറ്റീവ് ആയ കോവിഡ് രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കുന്നതും, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള ചാച്ചാജി ബഡ്‌സ് സ്കൂളിന്റെ വാഹനത്തിൽ എത്തിക്കുന്നതിനും ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ തന്നെ. ഡ്രൈവർമാരെ കിട്ടാതെ വന്നതോടെ സന്തോഷ് ചാക്കോ ഡ്രൈവർ വേഷം അണിയുകയായിരുന്നു. കോവിഡ് കാലത്ത് പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് പഞ്ചായത്ത് മെമ്പർമാരുടെയും ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സി.രേഖയുടെയും സേവനം മുഴുവൻ സമയവും ലഭ്യമാകുന്നുണ്ട്.

Leave a Reply