ഓവുചാലില്ലാത്തതിനാൽ മഴവെള്ളത്തിൽ ചെളിക്കുളമായി റോഡുകൾ. ഇരുചക്ര വാഹനങ്ങൾക്ക് യാത്രാ ദുരിതം. ഓവുചാൽ നിർമിക്കണമെന്ന് ആവശ്യം

ഓവുചാലില്ലാത്തതിനാൽ മഴവെള്ളത്തിൽ ചെളിക്കുളമായി റോഡുകൾ. ഇരുചക്ര വാഹനങ്ങൾക്ക് യാത്രാ ദുരിതം.
ഓവുചാൽ നിർമിക്കണമെന്ന് ആവശ്യം

പൂടംകല്ല്: ഓവുചാലില്ലാത്തതിനാൽ മലയോരത്തെ റോഡുകൾ മുഴുവനും മഴവെള്ളത്തിൽ ചെളിക്കുളമായി. റോഡിൽ മണ്ണ് അടിഞ്ഞുകൂടി ഇരുചക്ര വാഹനങ്ങൾക്ക് യാത്രാ ദുരിതം. കുടിവെള്ള വിതരണത്തിനായി കുഴിച്ച കുഴികളിൽ നിക്ഷേപിച്ച മണ്ണ് ഒലിച്ചെത്തിയാണ് റോഡ് ചെളിക്കുളമായത്. ഓവുചാൽ ഇല്ലാത്തതും , മണ്ണ് നിറഞ്ഞതും റോഡിൽ ചെളി നിറയാൻ കാരണമായി. കാലവർഷം ശക്തമാകുന്നതിന് മുൻപേ റോഡുകൾക്ക് ഓവു ചാൽ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു.

Leave a Reply