കള്ളാർ പഞ്ചായത്ത് ഡൊമിസിലിയറി സെന്ററിലേക്ക് ബ്ലോക്ക് പഞ്ചായത്ത് 10 കിടക്കകൾ നൽകി
പൂടംകല്ല്: കള്ളാർ പഞ്ചായത്തിന്റെ ഡൊമിസിലിയറി കെയർ സെന്ററിലേക്ക് ബ്ലോക്ക് പഞ്ചായത്ത് വക 10 കിടക്കകൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മിയിൽ നിന്നും കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ കിടക്കകൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.രേഖ, ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.