എസ്. വൈ. എസ് സ്വാന്തനം പ്രവർത്തകരുടെ കാരുണ്യം :ലോക്ക് ഡൗണിൽ കുടുങ്ങിയ കുടുംബത്തിന് ഭക്ഷണ സാധനങ്ങൾ എത്തിച്ച് നൽകി,<സി പി. ഐ(എം) ചുള്ളിക്കര ലോക്കൽ സെക്രട്ടറി സ്പോൺസർ ചെയ്തു


ചുള്ളിക്കര :ജോലി ആവശ്യാർത്തം തൃശൂരിലെത്തിയ യുവാവ് ട്രിപ്പിൾ ലോക്ക് ഡൗണിൽ കുടുങ്ങി. നാട്ടിലേക്ക് തിരിച്ചു വരാൻ സാധിക്കാതെയും വന്നതോടെ തന്റെ ഭാര്യയും ചെറിയ രണ്ടു കുട്ടികളും വീട്ടിൽ പട്ടിണിയിലാണ് എന്ന വിവരം എസ്.വൈ. എസ് സ്വാന്തനം ഹെല്പ് ഡെസ്കിൽ വിവരം അറിഞതിനെ തുടർന്ന് സർക്കിൾ സെക്രട്ടറി നൗഷാദ് ചുള്ളിക്കര ,സോൺ സെക്രട്ടറി ശിഹാബ് പാണത്തൂർ, സ്വാന്തനം അംഗങ്ങൾ എന്നിവരെ വിവരം അറിയിക്കുകയും വിഷയത്തിൽ അവസരോചിതമായ ഇടപെടൽ നടത്തുകയും ചെയ്തു.
എസ്. വൈ. എസ് സ്വാന്തനം പ്രവർത്തകരിൽ നിന്നും വിവരം അറിഞ്ഞ സി. പി.ഐ. ( എം )ചുള്ളിക്കര ലോക്കൽ സെക്രട്ടറി സിനു കുര്യാക്കോസ് ആവശ്യമായ ഭക്ഷണ സാധനങ്ങൾ സ്പോൺസർ ചെയ്യുകയും നൗഷാദ് ചുള്ളിക്കരയെ ഏൽപ്പിക്കുകും ചെയ്തു സ്വാന്തനം പ്രവർത്തകർ വീട്ടിലെത്തി ഭക്ഷണ സാധനങ്ങൾ നൽകുകയും സുഖ വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ എല്ലാ കാര്യങ്ങളും നൽകാം എന്ന് ഉറപ്പും നൽകിയാണ് മടങ്ങിയത്. എസ് വൈ. എസ് സ്വാന്തനം പ്രവർത്തകരുടെ ഇത്തരം ഇടപെടലുകൾ ഏറെ അഭിനന്ദനർഹമാണെന്ന് നിരവധിയാളുകൾ അഭിപ്രായപ്പെട്ടു

Leave a Reply