ലോക്ഡൗൺ കൾച്ചർ ചലഞ്ചിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന പച്ചക്കറി കൃഷിക്ക് പനത്തടിയിൽ തുടക്കമായി

ലോക്ഡൗൺ കൾച്ചർ ചലഞ്ചിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന പച്ചക്കറി കൃഷിക്ക് പനത്തടിയിൽ തുടക്കമായി

രാജപുരം : ലോക്ഡൗൺ കൾച്ചർ ചലഞ്ചിന്റെ ഭാഗമായി ഗാർഹിക പച്ചക്കറികൃഷി ആരോഗ്യത്തിനും ആനന്ദത്തിനും എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന പച്ചക്കറി കൃഷിക്ക് പനത്തടിയിൽ തുടക്കമായി. വെണ്ട , മുളക്, പാവൽ, പയർ, വഴുതന എന്നീ വിളകളാണ് ടെറസിലും വീട്ടുമുറ്റത്തും ,അടുക്കളമുറ്റത്തും,ഗ്രോ ബാഗിലുംമായി കൃഷി നടത്തുന്നത്.ചെതനൃ,പൗർണ്ണമി എന്നീ കുടുംബശ്രീകളുടെ നേതൃത്വത്തിൽ ചെറുപനത്തടിയിൽ നടന്ന പരിപാടി വാർഡ് അംഗം എൻ. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് സെക്രട്ടറി ലൈസാ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.ഗംഗാധരൻ.സി,സന്ധ്യ പ്രശാന്ത്, നിർമ്മല ലാൽകുമാർ , പ്രശാന്ത് താനത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply