പൂടംകല്ല്: കിടപ്പ് രോഗികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. ഗീത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സന്തോഷ് വി ചാക്കോ , പഞ്ചായത്തംഗം വനജ ഐത്തു , മെഡിക്കൽ ഓഫിസർ ഡോ.സി.സുകു, സിസ്റ്റർ മിനി, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർ എന്നിവർ സംബന്നിച്ചു.