കോളിച്ചാൽ: പനത്തടി സേവാഭാരതി ഓൺലൈൻ പഠനത്തിന് മൊബൈൽ നൽകി. മാനടുക്കം യു പി സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ചുഴുപ്പ് സ്വദേശി കുമാരൻ്റെ മകൻ ഹരിപ്രസാദിനാണ് മൊബൈയിൽ ഫോൺ നൽകിയത്. മാനടുക്കം യു.പി സ്കൂൾ അധ്യാപികയായ ബീന അറിയിച്ചതിനെ തുടർന്നാണ് സേവാഭാരതി പ്രവർത്തകർ വീട്ടിലെത്തി ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഒരുക്കിയത് . ചടങ്ങിൽ പനത്തടി ഖണ്ഡ് സംഘചാലക് ജയറാം സർളായ, സേവാഭാരതി പ്രവർത്തകരായ പ്രേംകുമാർ, പ്രദീപ് കുമാർ, കൃഷ്ണൻകുട്ടി, തുടങ്ങിയവരും ബീംബും കാൽ സ്വദേശിയായ പി.ശശിധരൻ, മനുരാജ്, ജിതേഷ്, എന്നിവരും പങ്കെടുത്തു.