പാറപ്പള്ളി കാട്ടിപ്പാറ പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷം കെ എസ് ഇ ബി മാവുങ്കാല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി

പൂടംകല്ല്: പാറപ്പള്ളി കാട്ടിപ്പാറ പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷം
കെ എസ് ഇ ബി മാവുങ്കാല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി.
കോടോം ബേളൂര്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പാറപ്പള്ളി കാട്ടിപ്പാറ പ്രദേശത്തെ 50 ഓളം കുടുംബംങ്ങള്‍ക്ക് ഒരുവര്‍ഷ കാലത്തോളമായി ട്രന്‍സ്ഫോമാര്‍ ഉണ്ടെങ്കിലും വോള്‍ട്ടേജ് ഇല്ലാത്തതിനാല്‍ ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. കാട്ടിപ്പാറ പ്രദേശവാസികള്‍ പഞ്ചായത്ത് മെമ്പറോട് പരാതി പറയുകയും മെമ്പര്‍ അടിയന്തിരമായി ഇടപെടുകയും ചെയ്തു. പ്രദേശവാസികളുടെ നിവേദനംകെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് സി പി ഐ എംഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സി ബാബുരാജ്, വാര്‍ഡ് കണ്‍വീനര്‍ പ്രജിത്ത്, പ്രദേശവാസി മോഹനന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും മെമ്പറുമായപി ദാമോദരന്‍ നിവേദനം കൈമാറി.

Leave a Reply