കോവിസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകൾക്ക് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്

രാജപുരം:കോവിഡ് പ്രവർത്തനങ്ങളിലേക്ക് കാസർകോട് ജില്ലാ പഞ്ചായത്ത് വക 50 പൾസ് ഒക്സി മീറ്റർ വീതം ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറി. കാസർകോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: എസ്. എൻ സരിത പനത്തടി ഗ്രാമ പഞ്ചായത്തിനുള്ള പൾസ് ഓക്സീമീറ്റർ പ്രസിഡന്റ് പ്രസന്ന പ്രസാദിന് കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ: രാധാകൃഷ്ണ ഗൗഡ, പഞ്ചായത്തംഗങ്ങളായ മഞ്ജുഷ ,എൻ വിൻസെന്റ് ,ഹരിദാസ് വി പി, വേണുഗോപാൽ കെ കെ, പഞ്ചായത്ത് സെക്രട്ടറി കെ. ബാലകൃഷ്ണൻ മെഡിക്കൽ ഓഫീസർ ഡോക്ടർ മുഹമ്മദ് ആസിഫ് ,ഹെൽത്ത് ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ, സി ഡി എസ് പ്രസിഡന്റ് മാധവി.സി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply