രാജപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളെ സാക്ഷി നിര്‍ത്തി വയലില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിത്ത് എറിഞ്ഞു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ കോടോം ഡോ. അംബേദ്കര്‍ ഗവ സ്‌കൂള്‍ വയലിലാണ് വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം നെല്‍ കൃഷി ഇറക്കി പഠന രീതിയും മധുരമാക്കിയത്. സ്‌കൂളിലെ ഭൂമിത്ര ക്ലബിന്റെയും, എന്‍ എസ് എസ് യൂണിറ്റിന്റെയും, നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ അമ്പലവയലില്‍ നെല്‍കൃഷി ഇറക്കിയത്. പഠനത്തോടൊപ്പം കൃഷി രീതി പഠിക്കുക എന്ന ലക്ഷ്യത്തോടെ കോടോം-ബേളൂര്‍ പഞ്ചായത്തിന്റെയും, കൃഷി വകുപ്പിന്റെയും സഹായത്തോടെ അമ്പലവയലിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സൗമ്യവേണുഗോപാലന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ബാബു, കൃഷി ഓഫീസര്‍ ജ്യോതികുമാരി, പ്രധാനാധ്യാപകന്‍ രഘു മിന്നിക്കാരന്‍, കെ വി കേളു, രമേശന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ആദ്യകാല കര്‍ഷകരായ ആലാമി, ഗോവിന്ദന്‍, രാഘവന്‍ എന്നിവരെ ആദരിച്ചു.