നാട്ടുക്കാര്‍ക്കൈകോര്‍ത്ത പോള്‍ അന്നമ്മയുടെ വീടെന്ന സ്വപ്നത്തിന് ചിറക് മുളച്ചു

രാജപുരം:നാട്ടുക്കാര്‍ക്കൈകോര്‍ത്ത പോള്‍ അന്നമ്മയുടെ വീടെന്ന സ്വപ്നത്തിന് ചിറക് മുളച്ചു വികാരി ജനറല്‍ മോണ്‍.ജോര്‍ജ് എളുക്കുന്നേല്‍ കട്ടിളവയ്പ്പ് നടത്തിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാണ്.ക്രിസ്മസിനു താക്കോ ല്‍ ദാനം നിര്‍വഹിക്കാനാവുമെന്നു സഹായ സമിതി കണ്‍വീനര്‍ ഫാ.സെബാന്‍ ചെരിപുറം പറഞ്ഞു ഉദാരമതികളില്‍ നിന്നു രണ്ടു ലക്ഷം രൂപ വീടിനായി ലഭിച്ചു അഞ്ചു ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. പണി പൂര്‍ത്തിയാക്കാന്‍ ഇനി മൂന്നു ലക്ഷം രൂപ വേണം അന്നമ്മയ്ക്കുള്ള ക്രിസ്മസ് സമ്മാനമായ് ബാക്കി തുക കൂടി ഉദാരമതികളില്‍ നിന്നും ലഭിച്ചാല്‍ പുണ്യദിനത്തില്‍ തന്നെ അന്നമ്മയ്ക്കും രോഗിയായ മകള്‍ ആന്‍സി ക്കും വാടക വീട്ടില്‍ നിന്നും മാറി സ്വന്തം വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കാം മക്കള്‍ ഏഴുണ്ടായിട്ടും രോഗിയായ ഇളയ മകളുമൊത്ത് കോടോംബേളൂര്‍ പഞ്ചായത്തിലെ എരുമക്കുളത്തെ വാടക വീട്ടില്‍ ഒരു നേരത്തെ അന്നത്തിനു വകയിലാതെ കഴിയുന്ന 96 വയസ്സായ അന്നമ്മയുടെ ദുരിതക്കഥ മനോരമയാണു പുറം ലോകത്തെ അറിയിച്ചത്.അന്നമ്മയെ സകായിക്കാന്‍ പെരിയ സെന്റ് പോള്‍സ് പള്ളി വികാരി ഫാ.സെബാന്‍ ചെരിപുറം, പുല്ലൂര്‍-പെരിയ പഞ്ചായത്ത് അംഗം ശശിധരന്‍ തന്നി തോട് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട് സഹായങ്ങള്‍ അയയ്‌ക്കേണ്ടത് സൗത്ത് ഇന്ത്യന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖ അക്കൗണ്ട് നമ്പര്‍: 0632 5300 000 6236. IFSC Co DESBL O000 632. ഫോണ്‍ 9744852534.

Leave a Reply