ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ : പരിശോധന ശക്തമാക്കി പോലീസ് .പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ വന്നാല്‍ ലോക് ഡൗണ്‍ പിന്‍വലിക്കും.

രാജപുരം: ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കും. ഇതിന്റെ മുന്നോടിയായി ഇന്ന് നിരത്തുകളില്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങളാണ് ഈ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പാഴ്‌സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല. ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവ ദിക്കൂ.
മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകള്‍ നാളെ തുറക്കാന്‍ അനുമതിയുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തടസമില്ല. എന്നാല്‍ ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.ജൂണ്‍ 16 വരെ നിലവില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൈാസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇന്ന് 13.45 ശതമാനമാണ് ലോക്ക് ഡൗണ്‍. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കും എന്നാണ് സൂചന

Leave a Reply