കൊട്ടോടി സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന പ്രധാനാധ്യാപിക പി.വത്സലയ്ക്ക് യാത്രയയപ്പ് നൽകി

കൊട്ടോടി സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന പ്രധാനാധ്യാപിക പി.വത്സലയ്ക്ക് യാത്രയയപ്പ് നൽകി

രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും നീലേശ്വരം ഉപ്പിനക്കൈ സ്കൂളിലേക്ക് സ്ഥലം മാറിപ്പോകുന്ന പ്രധാനാധ്യാപിക പി.വത്സലയ്ക്ക് പിടിഎ , സ്റ്റാഫ് എന്നിവയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പിടി എ പ്രസിഡന്റ് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി, പ്രിൻസിപ്പൽ പി.ഗോപകുമാർ, പുതിയ പ്രധാന്യാധ്യാപിക ബിജി ജോസഫ് , അധ്യാപകരായ കൊച്ചുറാണി, ബിനോയ് ഫിലിപ്പ്, പി.ജി.പ്രശാന്ത്, കെ.മധുസൂദനൻ, എ.എം.കൃഷ്ണൻ, ആൻസി അലക്സ് , ക്ലാർക്ക് ഗിരീഷ്, സരിത രാജു എന്നിവർ പ്രസംഗിച്ചു, പ്രധാനാധ്യാപിക പി.വത്സല മറുപടി പ്രസംഗം നടത്തി. പ്രധാനാധ്യാപികയ്ക്ക് പിടിഎ നൽകുന്ന ഉപഹാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ ചേർന്ന് നൽകി.

Leave a Reply