- രാജപുരം: രാജപുരം ക്‌നാനായ സംഘടിത കുടിയേറ്റത്തിന് പാതയൊരുക്കിയ 1943-ലെ വന്ദ്യ വൈദികരായ ഫാ.ലൂക്ക് കട്ടപ്പുറം ഒ.എസ്.എച്ച്, ഫാ. ജേക്കബ് മുടക്കാലില്‍ ഒ.എസ്.എച്ച് എന്നിവരുടെ അനുസ്മരണം നടന്നു. 1943 ഫെബ്രുവരി 4-ാം തിയതി രാജപുരത്ത് എത്തിചേര്‍ന്ന 72 ക്‌നാനായ കുടുംബങ്ങള്‍ക്ക് അത്യാവശ്യം വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കി, കുടിയേറിപ്പാര്‍ക്കുന്നവരെ സ്വീകരിക്കുന്നതിനുവേണ്ടിയും, കുടിയേറ്റ ജനതയുടെ ആദ്യകാല ആത്മീയ ശുശ്രുഷകള്‍ക്കുവേണ്ടിയും അന്നത്തെ കോട്ടയം രൂപതാ മെത്രാനായിരുന്ന മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പാതാവ് നിയോഗച്ചതാണ് ഈ രണ്ടു വൈദികരേയും. രാവിലെ 10.30ന് കോട്ടയം അതിരൂപത മെത്രീപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടന്ന് രണ്ടു വൈദീകര്‍ക്കുംവേണ്ടി ചാത്ത കര്‍മ്മങ്ങള്‍ നടന്നു. അതിനുശേഷം നടന്ന അനുസ്മരണ സമ്മളത്തിന് തിരുഹ്യദയദാസസമൂഹം സുപ്പിരിയര്‍ ജനറല്‍ ഫാ. കുര്യന്‍ തട്ടാര്‍ക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. മാര്‍. മാത്യു മൂലക്കാടു മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ.ജോസഫ് മുളവനാല്‍, ഫാ.ബെന്നി ചേരിയില്‍, മാത്യു പൂഴിക്കാല, ഫാ. ലൂക്ക് പൂതൃക്കയില്‍, ഫാ. റെജി മുട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. നിരവധി വൈദികരും സിസ്റ്റേഴ്‌സും രാജപുരം പനത്തടി ഫൊറോനകളിലെ അല്മായ പ്രതിനിധികളും കട്ടപ്പുറത്തച്ചന്റേയും, മുടക്കാലച്ചന്റേയും കുടുംബാംഗങ്ങളമടങ്ങുന്ന 350 ഓളം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. തങ്ങളുടെ മക്കള്‍ക്ക് സഭയൊരുക്കുന്ന കരുതലിന്റെ അടയാളമാണ് ഈ രണ്ടു വൈദീകരുടെ ത്യാഗോജ്യല ജിവിതങ്ങളെന്ന് മാര്‍. മൂലക്കാട്ട് അഭിപ്രായപ്പെട്ടു.