പാത്തുമ്മയുടെ ആട് : മാലക്കല്ല് സെന്റ് മേരീസ് സ്കൂളിലെ കുട്ടികളുടെ ദൃശ്യാവിഷ്കാരം ഇന്ന്
മാലക്കല്ല് : വ്യഖ്യാത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കഥയെ ആസ്പദമാക്കി മാലക്കല്ല് സെന്റ് മേരീസ് സ്കൂളിലെ കുട്ടികൾ തയാറാക്കിയ ദൃശ്യാവിഷ്കാരം ( വീഡിയോ) ഇന്ന് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി സംപ്രേക്ഷണം ചെയ്യും. കോളിച്ചാൽ പതിനെട്ടാം മൈലിലെ സമീപ വീടുകളിൽ താമസിക്കുന്ന മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിലെ വിവിധ ക്ലാസുകളിലെ കുട്ടികളായ അബ്ദുൽ മുബീൻ (7), ആൻ ട്രീസ അബ്രഹാം (7) , ഷാൻ ഷൈജിത് (5)
ഏബൽ ഷൈജിത് (3), ദിവ മരിയ സുനിൽ (3) , ദർശ സുനിൽ(7) എന്നിവരാണ് ദൃശ്യാവിഷ്കാരത്തിൽ ബഷീർ കഥാപാത്രങ്ങളായി എത്തുന്നത്.