
പൂടംകല്ല്: ചക്ക തലയില്‍ വീണ് പരിക്കേറ്റ കരിവേടകം മേരിപുരം എല്‍ പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ആദിദേവിന്റെ ചികിത്സയ്ക്കായി പൂക്കയം സെന്റ് സ്റ്റീഫന്‍ ചര്‍ച്ച് ഇടവകയിലെ കെ സി ഡബ്ല്യു എ യുണിറ്റിന്റെ സഹായം ഇടവക വികാരി റവ.ഫാദര്‍ ഷിനോജ് വെള്ളായ്ക്കല്‍ കുട്ടിയുടെ അമ്മക്ക് സഹായം കൈമാറി. ചടങ്ങില്‍ പ്രസിഡന്റ് റിറ്റി ജയന്‍, സെക്രട്ടറി ലിന്റാജോഷി, കുറ്റിക്കോല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍പേഴ്‌സന്‍ ലിസ്സി തോമസ് എന്നിവര്‍ പങ്കെടുത്തു.