കാലിച്ചാനടുക്കം : ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിച്ചാനടുക്കം മൃഗാശുപത്രിക്ക് മുമ്പില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധധര്‍ണ്ണ സംഘടിപ്പിച്ചു.കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ തക്ക സമയത്ത് ചികിത്സ നല്‍കാത്തതുകൊണ്ട് ക്ഷീരകര്‍ഷകനായ അഗസ്റ്റിന്‍ ഇഞ്ചനാനിയുടെ പശുക്കിടാവിന് കടന്നല്‍ കുത്തേറ്റ് ജീവഹാനി സംഭവിച്ചിരുന്നു.
പ്രതിഷേധ ധര്‍ണ്ണ ഡിസിസി സെക്രട്ടറി പി വി സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ് മധുസൂതന്‍ ബാലൂര്‍,
അഗസ്റ്റിന്‍ ഇഞ്ചനാനിയില്‍, അഡ്വ ഷീജ, ബേബി പുതുപ്പറമ്പില്‍, കെ കെ യൂസഫ് എന്നിവര്‍ പ്രസംഗിച്ചു. ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ജിബിന്‍ ഇല്ലിക്കല്‍ സ്വാഗതവും പ്രസിഡന്റ് സജി മ്യാലില്‍ നന്ദിയും പറഞ്ഞു.