പാണത്തൂര്‍ : പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ രൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കുന്നതിനു വേണ്ടി കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷ മെമ്പര്‍മാരെ ഒഴിവാക്കിയതില്‍ പ്രതിഷേധം. പഞ്ചായത്ത് അംഗങ്ങള്‍ എ.എല്‍എയെ പ്രതിഷേധം അറിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.ജെ.ജെയിംസ്, എന്‍.വിന്‍സെന്റ്, കെ.കെ.വേണുഗോപാല്‍, കെ എസ്.പ്രീതി തുടങ്ങിയവരാണ് എംഎല്‍എയെ പ്രതിഷേധം അറിയിച്ചത്