കേന്ദ്ര സർക്കാർ മൗലികാവകാശങ്ങൾ അടിച്ചമർത്തുന്നു.
രതീഷ് പുതിയപുരയിൽ
ജില്ലാ ജനറൽ സെക്രട്ടറി
ജനാധിപത്യ കേരള കോൺഗ്രസ്
കാഞ്ഞങ്ങാട് :കേന്ദ്ര സർക്കാർ ഇന്ത്യൻ ജനതയുടെ മൗലികവകാശങ്ങൾ അടിച്ചമർത്തുകയാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ.ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫീസ് ധർണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തി വരുന്ന ഭരണ പരിഷ്കാരങ്ങൾ നിർത്തി വെക്കണമെന്നും, അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരിച്ചു വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിറ്റാരിക്കൽ പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണയിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷാനോജ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു ജിജോ ജോസഫ്, ഡെന്നി ജോസ്, ഷൈജു. പി.എന്നിവർ പ്രസംഗിച്ചു.