ചുള്ളിക്കര ചാലിങ്കാൽ കോഴിഫാമിലെ വാച്ച്മാൻ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ. ഹൃദയാഘാതമെന്ന് സൂചന.

ചുള്ളിക്കര ചാലിങ്കാൽ കോഴിഫാമിലെ വാച്ച്മാൻ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ.
ഹൃദയാഘാതമെന്ന് സൂചന.

ചുള്ളിക്കര: ചാലിങ്കാലിലെ കോഴി ഫാം വാച്ച്മാനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിങ്കാലിലെ കയ്യിൽ വീട്ടിൽ കുഞ്ഞിരാമൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഫാമിലെ മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കുഞ്ഞിരാമനെ കിടന്ന സ്ഥലത്ത് തന്നെ മരിച്ച നിലയിൽ കണ്ടത്. ഉടൻ രാജപുരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശാരദ. മക്കൾ : രമ്യ , രശ്മി, ശ്രീകുമാർ. മരുമക്കൾ: സനൂപ്, പരേതനായ മധു. പൂടംകല്ലിലെ സലീമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം
ഹൃദയാഘാതമെന്ന് സൂചന.

Leave a Reply