കാട്ടാന ശല്യം പരിഹരിച്ച് കര്‍ഷകര്‍ക്ക് നഷ്ട്ടപരിഹാരം നല്‍കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി.

പാണത്തൂര്‍ : കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച വട്ടക്കയം, അടുക്കം, വണ്ണാര്‍ക്കയം തുടങ്ങിയ പ്രദേശങ്ങളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സന്ദര്‍ശനം നടത്തി. കര്‍ണാടക വനത്തില്‍ നിന്നും ആന ഇറങ്ങുന്നതിനാല്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ദക്ഷിണ കന്നട എംപി നളീന്‍ കുമാര്‍ കാട്ടീലിനെ വട്ടക്കയത്തെ പ്രദേശ വാസികളുടെ മുന്‍പില്‍ വച്ച് വിളിക്കുകയും കര്‍ണാടക വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കിടങ്ങ് കുഴിക്കാന്‍ ആവശ്യമായ നടപടി ഉണ്ടാക്കാമെന്ന് ഉറപ്പ് വാങ്ങുകയും ചെയ്തു. അടുത്തയാഴ്ച തിരുവനന്തപുരത്ത് എത്തി വനം വകുപ്പ് മന്ത്രിയെ എംപി സന്ദര്‍ശിച്ച് ഫെന്‍സിംഗ് സൗകര്യം സാധ്യമാക്കാന്‍ ഇടപെടല്‍ നടത്തുമെന്നും ഉറപ്പു നല്കി. പ്രസ്തുത വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജൂലൈ 3ന് എം പി മുഖ്യ മന്ത്രിക്കും, വനം വകുപ്പ് മന്ത്രിക്കും കത്ത് അയച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണി തോലംപുഴ, പി. കെ പ്രസന്നകുമാര്‍, മധുസൂദനന്‍ റാണിപുരം, എ പി ബാലചന്ദ്രന്‍, കെ ജെ ജെയിംസ്, സണ്ണി ഇലവുങ്കല്‍, അജി പൂന്തോട്ടം, രാധ സുകുമാരന്‍, സുപ്രിയ അജിത്ത്, എന്‍ വിന്‍സെന്റ്, സന്തോഷ്പാടി എന്നിവര്‍ എംപിയോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply