കോളിച്ചാൽ_കോഴിചീറ്റ കോൺക്രീറ്റ് റോഡ് ഗതാഗതത്തിനായി തുറന്നു

കോളിച്ചാൽ_കോഴിചീറ്റ കോൺക്രീറ്റ് റോഡ് ഗതാഗതത്തിനായി തുറന്നു

രാജപുരം : പനത്തടി ഗ്രാമപഞ്ചായത്ത് 2020 21 വർഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രകാരം പത്ത് കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന കോളിച്ചാൽകോഴിചീറ്റ വർക്ക്ഷെഡ് റോഡ് കോൺക്രീറ്റ് ചെയ്തു നവീകരിച്ച് ഗതാഗതത്തിനായി തുറന്നു. 5 ലക്ഷം രൂപ അടങ്കൽ തുകയിൽ 200 മീറ്റർ ദൈർഘ്യത്തിലാണ് റോഡ് നവീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡംഗം എൻ. വിൻസെന്റ് അധ്യക്ഷതവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലത അരവിന്ദൻ, പഞ്ചായത്തംഗം വി.പി ഹരിദാസ്, അക്രെഡിറ്റഡ് എൻജിനീയർ ബിജു.കെ ,മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി ദേവി ആർ സി,ലൈസ തങ്കച്ചൻ സുശീലാ കെ ,ജോർജ്ജ് നെല്ലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു

Leave a Reply