രാജപുരം: കളളാര്‍ പഞ്ചായത്തില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ അടിയന്തിര ജാഗ്രത സമിതി യോഗം ചേര്‍ന്ന് കര്‍ശന തിരുമാനങ്ങള്‍ എടുത്തു.
നാളെ (10.7.21) 8 മണി മുതല്‍ 5 മണി വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം..
11 ന് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. (മെഡിക്കല്‍ ഷോപ്പ്, ആശുപത്രി സേവനം, പെട്രോള്‍ പമ്പ് എന്നിവ അനുവദിക്കും ) . തിങ്കളാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മുതല്‍ രാവിലെ 8 മുതല്‍ 5 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും.
ഹോട്ടലുകളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ പാര്‍സലും ‘ഹോം ഡെലിവറിയും മാത്രം. ശനി, ഞായര്‍ ദിവസങ്ങളില്‍ കള്ള് ഷാപ്പ് തുറക്കാന്‍ പാടില്ല. ബാക്കി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 5 വരെ പാര്‍സല്‍ മാത്രം. തിങ്കള്‍ മുതല്‍ പൊതുസ്ഥലങ്ങളിലെ യാത്രയ്ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് , രണ്ട് ഡോസ് വാക്‌സീന്‍ എന്നിവ നിര്‍ബന്ധം, കോവിഡ് പരിശോധന നടത്താനുള്ള ടസൗകര്യം പഞ്ചായത്ത് ഒരുക്കി കൊടുക്കുന്നതാണ്.
പരിശോധന നടത്തുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും .
ഒരു കുടുംബത്തിലെ ഒരാള്‍ എങ്കിലുംകോവിഡ് ടെസ്റ്റിന് വിധേയമാകേണ്ടതാണ്. നിരീക്ഷണത്തിന് വാര്‍ഡ്തല ജാഗ്രത സമിതികളെ ചുമതലപ്പെടുത്തി. പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വഗതം പറഞ്ഞു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സി ഐ ഉണ്ണികൃഷണന്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍ സുരേഷ് ബാബു, സെക്ട്രറല്‍ മജിസ്ട്രേറ്റ് ദാമോദരന്‍, മാഷ് പ്രോഗ്രാം പഞ്ചായത്ത്തല കോര്‍ഡിനേറ്റര്‍ സുജില്‍, എച്ച് ഐ ശ്രീകുമാര്‍ , രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബസിച്ചു.