കോളിച്ചാൽ ലയൺസ് ക്ലബ് കോവിഡ്- 19 പ്രതിരോധ ആയൂർവ്വേദ മരുന്ന് വിതരണം നടത്തി

കോളിച്ചാൽ ലയൺസ് ക്ലബ് കോവിഡ്- 19 പ്രതിരോധ ആയൂർവ്വേദ മരുന്ന് വിതരണം നടത്തി

രാജപുരം. കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഹാളിൽ കോവിഡ്- 19 പ്രതിരോധ ആയൂർവ്വേദ മരുന്ന് വിതരണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ.വി.ദൃശ്യ ദാസ് ഉത്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സി.കണ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. ടി.എസ്.അജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. എ.പി.ജയകുമാർ, കെ.എൻ.വേണു എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സെബാൻ കാരക്കുന്നേൽ സ്വാഗതവും പ്രോഗ്രാം ഡയറക്ടർ ടി.എ.അനിൽകുമാർ നന്ദിയും പറഞ്ഞു.

Leave a Reply