- രാജപുരം: എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂണിയന് പനത്തടി ഏരിയ പ്രവര്‍ത്തക കണ്വെന്ഷന് ജില്ലാ സെക്രട്ടറി എം.രാജന് ഉല്‍ഘാടനം ചെയ്തു എം സി മാധവന്, മധു കോളിയാര്‍, പി.തമ്പാന് എന്നിവര്‍ സംസാരിച്ചു രജനികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു മാര്‍ച്ച് 14 ന് നടക്കുന്ന ആര് ഡി ഒ ഓഫീസ് മാര്‍ച്ചില്‍ 1000 തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിന്ന് മാര്‍ച്ച് 6 ന് ഏരിയയില്‍ പര്യടനം നടത്തുന്ന വാഹന ജാഥയ്ക്ക് പാണത്തൂര്‍, ബളാംതോട്, കള്ളാര്‍, ഒടയംചാല്‍, കാലിച്ചാനടുക്കം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.ഭാരവാഹികളായി രജനി കൃഷ്ണന് (പ്രസിഡന്റ്) പുഷ്പലത ചാമുണ്ഡിക്കുന്ന്, പി.എം.ജോയി (വൈ. പ്രസിഡന്റ്) മധു കോളിയാര്‍ (സെക്രട്ടറി) കെ.വി. കേളു ,പി തമ്പാന് (ജോ: സെക്രട്ടറി).
മധു കോളിയാര്‍