വായനശാലകൾക്കുള്ള മാസാന്തര സര്‍ക്കാര്‍ ഗ്രാന്റ് വര്‍ധിപ്പിക്കണമെന്ന് കളളാർ, പനത്തടി നേതൃസമിതി

രാജപുരം: വായനശാലകളുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാന്തര പരിപാടികളുടെ സര്‍ക്കാര്‍ ഗ്രാന്റ് വര്‍ധിപ്പിക്കണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പനത്തടി, കള്ളാര്‍ നേതൃത്വസമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വൈള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ.ആര്‍.സോമന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.. താലൂക്ക് ജോയിന്റ് സെക്രട്ടറി ബി.കെ.സുരേഷ്, ജില്ലാ കൗണ്‍സില്‍ അംഗം പത്മനാഭന്‍ മാച്ചിപ്പള്ളി, ആര്‍.രാജേഷ്, ജി.എസ്.രാജീവ്, എം.അനന്തുകൃഷ്ണന്‍, എം.സുനീഷ്, ഇ.കെ.സതീഷ് എന്നിവര്‍ സംസാരിച്ചു. നേതൃത്വസമിതി കണ്‍വീനര്‍ എ.കെ.രാജേന്ദ്രന്‍ സ്വാഗതവും, ഗ്രാമീണ വായനശാല സെക്രട്ടറി ടോം മാത്യു നന്ദിയും പറഞ്ഞു. യോഗത്തില്‍ എ.കെ.രാജേന്ദ്രനെ നേതൃത്വ സമിതി കണ്‍വീനറായി 9 അംഗം കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Leave a Reply