പരപ്പ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള രാജപുരം തുല്യതാ പഠന കേന്ദ്രത്തില്‍ പുതിയ ക്ലാസ്സും പഠിതാക്കളുടെ സംഗമവും ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു

  • രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള രാജപുരം തുല്യതാ പഠന കേന്ദ്രത്തില്‍ പുതിയ ക്ലാസ്സും പഠിതാക്കളുടെ സംഗമവും ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ കെ.അയ്യപ്പന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ വി.വി.ശ്യാംലാല്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പെണ്ണമ്മ ജെയിംസ്, എം.എം.സൈമണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ലതാ ആരവിന്ദന്‍, പി.ജെ.മാത്യു, എന്‍.വിന്‍സന്റ്, എ.കൃഷ്ണരാജ്, എന്നിവര്‍ സംസാരിച്ചു. കോഴ്സ് കണ്‍വീനര്‍ കെ.വി.രാഘവന്‍ ക്ലാസ്സെടുത്തു.

Leave a Reply