എസ ്എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയേഷിന് മാസ്സിന്റെ ആദരവ്

എസ ്എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയേഷിന് മാസ്സിന്റെ ആദരവ്

പൂടംകല്ല്: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 2020-2021 വര്‍ഷം എസ ്എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ മാസ്റ്റര്‍ പ്രിയേഷ് പി വേലംപറമ്പില്‍ എന്ന വിദ്യാര്‍ത്ഥിയെ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാദര്‍ ബിബിന്‍ തോമസ് കണ്ടോത്ത് ഉപഹാരം നല്‍കി ആദരിച്ചു. , ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടും മാതാപിതാക്കളുടെ പ്രോത്സാഹനം കൊണ്ടും രാജപുരം ഹോളിഫാമിലി ഹൈസ്‌കൂളില്‍ നിന്നും എസ ്എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയേഷ് നെയും, മാതാപിതാക്കളെയും അച്ചന്‍ അഭിനന്ദിക്കുകയുണ്ടായി. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സി. ബി. ആര്‍ സഹായ പദ്ധതിയിലെ ഏഴുവര്‍ഷത്തെ ഗുണഭോക്താവാണ് പ്രിയേഷ് അനുമോദന പരിപാടിയില്‍ മാസ്സ് അസിസ്റ്റന്റ് സെക്രട്ടറി ഫാദര്‍ സിബിന്‍ കൂട്ട കല്ലുങ്കല്‍, കോര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply