രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നടപ്പിലാക്കിവരുന്ന ഭിന്നശേഷി സഹായ പദ്ധതിയുടെ ഭാഗമായി ദുര്‍ഗ്ഗാ , ദീപക് എന്നീ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വീല്‍ചെയറുകള്‍ ലഭ്യമാക്കി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ വീല്‍ചെയറുകള്‍ വിതരണം ചെയ്തു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാദര്‍ ബിബിന്‍ തോമസ് കണ്ടോത്ത്, അസിസ്റ്റന്റ് സെക്രട്ടറി ഫാദര്‍ സിബിന്‍ കൂട്ട കല്ലുങ്കല്‍, കള്ളാര്‍ സെന്റ് തോമസ് പള്ളി വികാരി ഫാദര്‍ ഡിനോ കുമ്മാനിക്കാട്ട്, ശ്രീമതി ആന്‍സി ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. ദീപക്, ദുര്‍ഗ്ഗ, ഇനി കുട്ടികള്‍ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന സി ബി ആര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.