കാലിച്ചാനടുക്കം : ഇന്ത്യന്‍ സേനയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ എത്തിയ വനിത, സ്‌കൂളിനും നാടിനും അഭിമാനമായി മാറിയ
കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ടി.ജസീലയെ പി ടി എ .എസ് എം സി സ്റ്റാഫ് കൗണ്‍സില്‍ ചേര്‍,ന്ന് ആദരിച്ചു. കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ഉപഹാര സമര്‍പ്പണം നടത്തി.വാര്‍ഡ് മെമ്പര്‍ പി ഷീജ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷേര്‍ലി ജോര്‍ജ് സ്വാഗതം പറഞ്ഞു പതിമൂന്നാം വാര്‍ഡ് മെമ്പര്‍ നിഷ അനന്തന്‍, പി ടി എ പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ സീനിയര്‍ അസിസ്റ്റന്റ് കെ വി പത്മനാഭന്‍ ,എസ് എം സി അംഗം പി സരോജിനി, സ്റ്റാഫ് സെക്രട്ടറി പി വി മിനി ,വി.കെ ഭാസ്‌കരന്‍ ,കെ സന്തോഷ്, സിജി, സൈനുദ്ധീന്‍,റീന വി, സരിത കെ വി ,അജിത, ആതിര, രവി ,അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ വെച്ച് സ്‌കൂള്‍എസ് പി.സി യൂണിറ്റിന്റെ ഉപഹാരവും ജസീലക്ക് നല്‍കി.