കോടോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പന്ത്രണ്ടാം ജന്മദിനാഘോഷം നടത്തി.

കോടോത്ത് : ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റിന്റെ നേതൃത്വത്തിൽ എസ്.പി.സി പന്ത്രണ്ടാം ജന്മദിനം വിവിധ പരിപാടികളോടു കൂടി സമുചിതമായി ആഘോഷിച്ചു. കുട്ടികൾ തന്നെ പരിപാടിയുടെ അദ്ധ്യക്ഷതയും സ്വാഗതവും നന്ദിയും പറഞ്ഞ് പരിപാടികൾ വേറിട്ട് നിന്ന്.
എം.ശിവാനി അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി രാജപുരം സി.എ വി.ഉണ്ണികൃഷ്ണൻ പതാക ഉയർത്തി യുടെ സന്ദേശം നൽകി. പ്രിൻ പ്രിൻസിൽ ഇൻ ചാർജ് എലിസബത്ത് ജോർജ്ജ്, പിടിഎ പ്രസിഡന്റ് എം.ഗണേശൻ , പ്രാനാധ്യാപിക ഇസനിത, സീനിയർ അധ്യാപകൻ കൃഷ്ണൻ , സി പി ഒ കെ.ജനാർദ്ദനൻ , എസി പി ഒ പത്മ സുധാ , കെഡറ്റുകളായ എം.വീണ, എം. മാളവിക, ഇസബെൽ തെരേസ, പി.ജെ.അനന്യ എന്നിവർ പ്രസംഗിച്ചു.
കെഡറ്റുകൾ അവരവരുടെ വീടുകളിൽ ഫലവൃക്ഷ തൈകൾ നട്ട് ‘എന്റെ മരം എന്റെ സ്വപ്നം’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

Leave a Reply