സെന്റ് പയസ് ടെന്‍ത് കോളേജിന്റെ നേതൃത്വത്തില്‍ രാജ്യാന്തര വെബിനാറിന്റെ എഴാം ദിവസം

രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജില്‍ നടത്തപ്പെടുന്ന അന്താരാഷ്ട്ര വെബിനാര്‍ പരമ്പരയുടെ ഭാഗമായി ക്യൂ എസ് വേള്‍ഡ് സര്‍വകലാശാല റാങ്കിംഗില്‍ 92 ആം സ്ഥാനത്തുള്ള യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പ്രൊഫസര്‍ ഡോ ഡോണെല്ല കാസപേഴ്‌സ് ചെറിയ ബിസിനസുകള്‍ നേരിടുന്ന പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തിലും , 132 ആം സംസ്ഥാനത്തുള്ള ലാങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ കരോളിന്‍ ഡൗണ്‍സ് സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരില്‍ സംരംഭകത്വ കഴിവുകള്‍ എങ്ങനെ വളര്‍ത്തിയെടുക്കാം എന്നും, കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി ബാലകൃഷ്ണന്‍ ജൈവവൈവിധ്യ നിയമങ്ങളെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു .
ഡോ വി ബാലകൃഷ്ണന്‍ കേരള സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ഫോര്‍മര്‍ മെമ്പര്‍ സെക്രട്ടറി ആയിരുന്നു. പശ്ചിമഘട്ടമലനിരകളില്‍ കണ്ടെത്തിയ പൂര്‍വ ഇനം ചെടിക്ക് ടൈലോഫോരാ ബാലകൃഷ്ണന്നി എന്ന നാമകരണം ചെയ്തത് അദ്ദേഹത്തിന്റെ പ്രകൃതിയോടും പരിസ്ഥിതിയോടുള്ള നിസ്വാര്‍ത്ഥ സ്‌നേഹം കണ്ടെത്തിനാലാണ്. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ ഒരു സസ്യം അറിയപ്പെടുന്നത്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്‌ലെ മികച്ച പ്രകടനത്തിന് അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കോളേജ് പ്രിന്‍സിപ്പല്‍ ബിജു ജോസഫ് ,ഡോ ഷിനോ പി ജോസ്, ഡോ സിജി സിറിയക് ഡോ മോനിഷ പി ജെ,അഖില്‍ തോമസ് , എന്നിവര്‍ സംസാരിച്ചു.
നാളെ അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ ബിജു ബി തോമസ്, കേരള സര്‍വകലാശാല പ്രൊഫസര്‍ ഡോ അച്യുത് ശങ്കര്‍ എസ് നായര്‍, കുസാറ്റിലെ ഡോക്ടര്‍ വിപിന്‍ വി റൊള്‍ഡന്റ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

Leave a Reply