കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ ബി. എസ്.സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വര്‍ഷ വിജയനെ ചെറുപനത്തടി പൗരാവലി ആദരിച്ചു

രാജപുരം:കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ ബി. എസ്.സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വര്‍ഷ വിജയനെ ചെറുപനത്തടി പൗരാവലി ആദരിച്ചു .കര്‍ഷക തൊഴിലാളികളായ ചെറുപനത്തടി_കൊളപ്പുറം പുളിക്കല്‍ വീട്ടില്‍ പി.കെ വിജയന്റെയും പുഷ്പയുെ ടയും മൂത്ത മകളാണ് വര്‍ഷ. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ പഠിച്ച് 91.37% മാര്‍ക്ക് വാങ്ങിയാണ് യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാമത് എത്തിയത്.നാടിന് അഭിമാനമായി തീര്‍ന്ന വര്‍ഷ വിജയനെ ഗ്രാമപഞ്ചായത്ത് അംഗം എന്‍.വിന്‍സെന്റ് ഉപഹാരം നല്കി ആദരിച്ചു. . ഗ്രാമപഞ്ചായത്തംഗം രാധാ സുകുമാരന്‍ മെഡല്‍ അണിയിച്ചു. കൂടാതെ ഗംഗാധരന്‍ മാസ്റ്റര്‍, സാമൂഹിക പ്രവര്‍ത്തകരായ മുഹമ്മദ് കുഞ്ഞി പി.എ, പ്രശാന്ത് താനത്തിങ്കാല്‍, ഷണ്മുഖന്‍,പാലിയേറ്റീവ് അംഗം സുബിബിജു , നാട്ടുകാരായ ബാബു കല്ലോലിക്കല്‍, ബിജു ആനീകുഴിയില്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply