
കാലിച്ചാനടുക്കം: കെഎസ്ഇബി ലിമിറ്റഡില്‍ നിന്നും വിരമിച്ച കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓവര്‍സിയര്‍ കാലിച്ചാനടുക്കം കോട്ടപ്പാറയിലെ പി.തമ്പാനെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐ എന്‍ ടി യു സി യുടെ നേതൃത്വത്തില്‍ വീട്ടിലെത്തി ആദരിച്ചു. കോണ്‍ഗ്രസ് കോടോം- ബേളൂര്‍ മണ്ഡലം പ്രസിഡണ്ട് പി.ബാലചന്ദ്രന്‍ ഉപഹാരം നല്‍കി. പി.വി.ചന്ദ്രശേഖരന്‍ അധ്യക്ഷനായി. മഹേഷ് കരിമ്പില്‍, പി.പ്രസാദ്, കെ.വി. ഗോപകുമാര്‍, എം.ബാലചന്ദ്രന്‍ , കെ.എം. അജിത്ത് കുമാര്‍ ടി.വി.അനില്‍ കുമാര്‍ വി.കെ.മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.