എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കളളാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

കള്ളാര്‍: എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യൂ. സി യുടെ നേതൃത്വത്തില്‍ ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കളളാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സിപിഐ കള്ളാര്‍ ലോക്കല്‍ സെക്രട്ടറി ബി.രത്‌നാകരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി
ചന്ദ്രാവതി ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. എ. ഐ ടി .യു സി നേതാവ് എ.രാഘവന്‍ കപ്പള്ളി സ്വാഗതം പറഞ്ഞു. യൂണിയന്‍ നേതാക്കളായ സുമ ദിവാകരന്‍, എം.എന്‍.ചന്ദ്രശേഖരന്‍ ,കെ.അനീഷ്, ഉഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply