കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കരുതലുമായി കരുതല്‍ ക്യാമ്പയിന്‍.

രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ഓണക്കാലത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തി അധികവരുമാനം നേടുവാന്‍ ആണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉള്ള കരുതല്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്‍ ഭാഗമായി പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ മാ മഹോത്സവ് പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ സിഡിഎസ് കീഴിലുള്ള 270 കുടുംബശ്രീയിലെ 4000 അംഗങ്ങള്‍ക്ക് ക്യാമ്പയിനിലൂടെ കിറ്റുകള്‍ നല്‍കി. ഉപ്പേരി, അച്ചാര്‍, പപ്പടം തുടങ്ങി എട്ടോളം ഇനങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള കിറ്റുകള്‍ ആണ് നല്‍കിയത്. കുടുംബശ്രീ അംഗങ്ങള്‍ തന്നെ ഉല്പാദിപ്പിച്ച് മികച്ച ഉത്പന്നങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുകയാണ്.പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ മാധവി അധ്യക്ഷതവഹിച്ചു. രാധാകൃഷ്ണ ഗൗഡ, ഹരിദാസ്, വിന്‍സന്റ്, തുടങ്ങിയവര്‍ സംസാരിച്ചു. പുഷ്പലത സ്വാഗതവും സലോമി നന്ദിയും പറഞ്ഞു.

Leave a Reply