സ്വാതന്ത്ര സമരത്തിന്റെ ചിരസ്മരണകളുമായി മാലക്കല്ല് യുപി സ്കൂളിലെ കുരുന്നുകൾ

സ്വാതന്ത്ര സമരത്തിന്റെ ചിരസ്മരണകളുമായി മാലക്കല്ല് യുപി സ്കൂളിലെ കുരുന്നുകൾ

മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്കൂളിലെ കുട്ടികളുടെ 75ാം സ്വാതന്ത്ര ദിനം വേറിട്ട പ്രവർത്തനത്തിലൂടെ ശ്രദ്ധേയമാക്കുന്നു. കോവിസ് കാലത്ത് കുട്ടികൾ ഭവനത്തിൽ ആണെങ്കിലും പ്രവർത്തനത്തിൽ ഒന്നാമതാക്കുന്നു മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂൾ. സ്കൂളിലെ വിവിധ പ്രാന്തപ്രദേശങ്ങളിലെ കുട്ടികൾ ഒരുമിച്ച് ചേർന് സ്വാതന്ത്ര സമര ചരിത്രത്തിലെ നിർണ്ണായക സംഭാവങ്ങളുടെ ദശ്യാവിഷ്കാരം ഒരുക്കുകയാണ് സ്മൃതി പഥത്തിലൂടെ. ക്വിറ്റ് ഇന്ത്യ. ഉപ്പുസത്യാഗ്രഹം. ജാലിയൻ ബാലബാഗ്. തുടങ്ങിയ സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് സ്മൃതി പഥം .അധ്യാപകർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ മാത്രം വാട്ട്സ്അപ്പിലൂടെ നൽകുന്നു വേഷവിധാനം. രംഗസജ്ജീകരണം എല്ലാം കുട്ടികൾ തന്നെയാണ് നടത്തുന്നതെന് മുഖ്യധ്യാപകൻ സജീ എം എ പറഞ്ഞു. കൂടാതെ സൈനീക സേവനത്തിലുള്ള രക്ഷിതാക്കളായ സൈനികരെ ആദരിക്കൽ. ദേശഭക്തിഗാനങ്ങളുടെ നൃത്താവിഷ്കാരം. ക്വിസ്സ്. പ്രസംഗം. പതാക നിർമ്മാണം. ത്രിവർണ കളർ ഉപയോഗിചുള്ള ഗ്രാഫ്റ്റ് വർക്ക്. ദേശീയ നേതാക്കളെ പരിചയപ്പെടുത്തൽ. പതിപ്പ് നിർമ്മാണം. ചിത്രരചന തുടങ്ങി കുട്ടികളുടെ വൈവിധ്യമാർന ഒട്ടനവധി പ്രവർത്തനങ്ങളും സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി നടത്തുന്നു. സ്ക്കൂൾ മാനേജർ റവ ഫാ ബെന്നി കന്നു വെട്ടിയേൽ മുഖ്യ സന്ദേശം നൽകും പിടി എ പ്രസിഡണ്ട് സജീ . ഗ്രാമ പഞ്ചായത്ത് മെസർ മിനി ഫിലിപ്പ ആശംസ അർപ്പിച്ച് സംസാരിക്കും. പരിപാടികൾക്ക് മാഷ് ലി സെമൺ. ഷെൽമിയ ജോയി. സ്വപ്ന ജോമോൻ. ടr ദിയ. രാജ്യ തോമസ് എന്നിവർ നേതൃത്വം നൽകും

Leave a Reply