കുരങ്ങ് ശല്യം തടയാന്‍ വനം വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കള്ളാര്‍ പഞ്ചായത്തിലെ ഒരു കൂട്ടം കര്‍ഷകര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു

  • രാജപുരം:കുരങ്ങ് ശല്യം തടയാന്‍ വനം വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കള്ളാര്‍ പഞ്ചായത്തിലെ ഒരു കൂട്ടം കര്‍ഷകര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആകെ ഉള്ള വരുമാനമാര്‍ഗ്ഗമായ തേങ്ങ മുഴുവന്‍ കുരങ്ങ് നശിപ്പിക്കുമ്പോള്‍ ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന് കര്‍ഷകര്‍ പറയുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ലോണ്‍ എടുത്തും കടം വാങ്ങിയും ജീവിതം തള്ളി നീക്കിയപ്പോള്‍ ആകെ ഉള്ള വരുമാനം വാനരപട എത്തി നശിപ്പിക്കുന്നതോടെ ബാങ്ക് ലോണ്‍ പോലും അടക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരുടുകയാണ്. പല തവണ വനം വകുപ്പിനും മറ്റ് കുരങ്ങ് ശല്യം തടയാന്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വാര്‍ത്തസമ്മേളനത്തില്‍ കെ മാധവന്‍ നായര്‍, സി നാരായണന്‍, വി കുഞ്ഞികേളു നായര്‍, വി കുഞ്ഞമ്പു നായര്‍, സുരേഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply