രാജപുരം: കോട്ടയം രൂപതയുടെ 111-ാം സ്ഥാപകദിനം രാജപുരം തിരുകുടുംബ ഫോറോന ദേവാലയത്തില്‍, കെ സി സി, കെ സി ഡബ്ല്യു എ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ആചരിച്ചു. ഫോറോന വികാരി റവ.ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ രൂപതാ പതാക ഉയര്‍ത്തുകയും,കെ സി സി യൂണിറ്റ് പ്രസിഡന്റ് .മാത്യു പൂഴിക്കാല പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കെ സി സിമലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം സന്നിഹിതനായിരുന്നു.