രാജപുരം:കാസര്‍ഗോഡ് ജില്ലയിലെ വെളളരിക്കുണ്ട് താലൂക്കിലെ കളളാര്‍ പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ തെങ്ങിന് തോപ്പില്‍ നൂറു കണക്കിനു കുരങ്ങകളിറങ്ങി ഇളനീര് കരിക്കുകള്‍ പറിച്ചിടുകയും കമുകിന്തോട്ടങ്ങളിലെ കായ്ച്ചു വരുന്ന കുലകള്‍ നശിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്ന അവസ്ഥയിലാണ്. പാലംകല്ല്, പുഞ്ചക്കര, എലിക്കോട്ടുകയ പ്രദേശങ്ങളില്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ കുരങ്ങുകള്‍ നശിപ്പിച്ചിരിക്കുന്ന അവസ്ഥയിലാണ്. ആയതിനാല്‍ ആവശ്യമായ നഷ്ടപരിഹാരവും ഇതിനെ പിടിച്ച് നീക്കുന്നതിനുളള നടപടികളും പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.